/kalakaumudi/media/post_banners/6eeeb9fb195a21a283e32790d3d327a256795b2e9ef5c78cd39b7bbde33f6b5f.jpg)
കൊച്ചി: ബജാജ് ഫിന്‍സെര്‍വിന്റെ വായ്പാ-നിക്ഷേപ വിഭാഗമായ ബജാജ് ഫിനാന്‍സ് ലിമിറ്റഡ് പ്രവാസി ഇടപാടുകാര്‍ക്കായി ഫിക്‌സഡ് ഡെപ്പോസിറ്റ് പദ്ധതി ആവിഷ്‌കരിച്ചു. ഇടപാടുകാര്‍ക്ക് 8.95 ശതമാനം റിട്ടേണ്‍ ഉറപ്പാക്കുന്ന പദ്ധതിയാണിത്.
ഫിക്‌സഡ് ഡെപ്പോസിറ്റിന് 12 മാസത്തിനും 36 മാസത്തിനും ഇടയിലുള്ള കാലാവധി കൂടാതെ ഒന്നിലധികം നിക്ഷേപം, എളുപ്പത്തില്‍ പുതുക്കുന്നതിനുള്ള സൗകര്യം എന്നിവയുമുണ്ട്. എന്‍ആര്‍ഐകള്‍ക്ക് എന്‍ആര്‍ഒ അക്കൗണ്ട് വഴി എളുപ്പത്തില്‍ ബജാജ് ഫിനാന്‍സ് ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിക്ഷേപിക്കാമെന്ന് റീട്ടെയില്‍ ആന്‍ഡ് കോര്‍പറേറ്റ് ലയബിലിറ്റീസ് ചീഫ് ബിസിനസ് ഓഫീസര്‍ സച്ചിന്‍ സിക്ക പറഞ്ഞു.