/kalakaumudi/media/post_banners/0eb015e5a7df97ba889693e27b40cd9b3a1d308f0aa765bff3a05867242f6c5c.jpg)
കൊച്ചി: ധനകാര്യ സ്ഥാപനമായ ബജാജ് ഫിന്‍സെര്‍വിന്റെ ഭാഗമായ ബജാജ് ഫിനാന്‍സ് ലിമിറ്റഡില്‍ ഡിജിറ്റല്‍ നിക്ഷേപങ്ങള്‍ക്ക് 8.85 ശതമാനം വരെ പലിശ നല്‍കും. ഇത് സംബന്ധിച്ച പുതിയ പദ്ധതി ബജാജ് ഫിനാന്‍സ് ആരംഭിച്ചു. മികച്ച വരുമാനത്തില്‍ നിക്ഷേപം നടത്താന്‍ പുതിയ പദ്ധതി ഉപഭോക്താക്കള്‍ക്ക് സഹായമാകും.
ജനുവരി രണ്ട് മുതല്‍ ബജാജ് ഫിന്‍സെര്‍വ് ആപ്പിലും വെബ്സൈറ്റിലും ബുക്ക് ചെയ്ത സ്ഥിര നിക്ഷേപങ്ങള്‍ക്ക് 42 മാസത്തേക്ക് പ്രതിവര്‍ഷം 8.85 ശതമാനം പലിശ ലഭിക്കും. 60 വയസ്സിന് താഴെയുള്ള നിക്ഷേപകര്‍ക്ക് പ്രതിവര്‍ഷം 8.60 ശതമാനം വരെ വരുമാനം ലഭിക്കും. പുതുക്കിയ നിരക്കുകള്‍ 42 മാസത്തിലുള്ള പുതിയ നിക്ഷേപങ്ങള്‍ക്കും അഞ്ച് കോടി രൂപ വരെയുള്ള കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങളുടെ പുതുക്കലിനും ബാധകമായിരിക്കും.
കമ്പനിയുടെ ഡിജിറ്റല്‍ ആപ്പ് ഉപഭോക്താക്കള്‍ക്ക് വിശാലമായ മ്യൂച്വല്‍ ഫണ്ടുകള്‍ ആക്സസ് ചെയ്യാന്‍ കഴിയുന്ന ഒരു നിക്ഷേപ വിപണിയും വാഗ്ദാനം ചെയ്യുന്നുവെന്ന് ബജാജ് ഫിനാന്‍സ് മേധാവി സച്ചിന്‍ സിക്ക അറിയിച്ചു.