/kalakaumudi/media/post_banners/5c9d031381a2e6744ff9cb340f7870ac24de804cb346e7c77aa32f18ce17ac62.jpg)
പൂണെ: ബജാജ് ഫിനാന്‍സിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം ത്രൈമാസ ഫലത്തില്‍(ക്വാര്‍ട്ടര്‍ 4 ഫലം) 30 ശതമാനത്തിലേറെ അറ്റാദായ വര്‍ദ്ധന. 3,158 കോടി രൂപയുടെ ലാഭമാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ ലാഭം 2,419 കോടി രൂപയായിരുന്നു. കമ്പനി ബോര്‍ഡ് തങ്ങളുടെ ഡിവിഡന്റ് ഓഹരി ഒന്നിന് 30 രൂപയാണെന്നും പ്രഖ്യാപിച്ചു.
മൊത്തം പലിശയിന വരുമാനത്തില്‍(എന്‍ഐഐ) 28 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 6,061 കോടി രൂപ ലാഭം കൈവരിച്ച സ്ഥാനത്ത് ഇത്തവണ 7,771 കോടി രൂപയാണ് നേടിയത്. വായ്പാ വിതരണത്തില്‍ ഇക്കാലയളവില്‍ ബജാജ് ഫിനാന്‍സിന് 20 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ നാലാം പാദത്തില്‍ 6.28 ദശലക്ഷം വായ്പകള്‍ അനുവദിച്ച സ്ഥാനത്ത് ഇത്തവണ 7.56 ദശലക്ഷം വായ്പകളാണ് അനുവദിച്ചത്.