/kalakaumudi/media/post_banners/3b5fdbe7222796229211fee91e07d8d8df6a7bb01c666d9fe8dfaf23e2171abb.jpg)
കൊച്ചി: മുന്‍നിര നിക്ഷേപ കമ്പനിയായ ബന്ധന്‍ മുച്ച്വല്‍ ഫണ്ട് പുതിയ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു. നഷ്ടസാധ്യത വളരെ കുറഞ്ഞ ഈ സുരക്ഷിത നിക്ഷേപ പദ്ധതിയില്‍ ജനുവരി 10 മുതല്‍ 24 വരെ നിക്ഷേപിക്കാന്‍ അവസരമുണ്ട്.
ആഭ്യന്തര, വിദേശ ഓഹരി വിപണികളിലും കടപ്പത്രങ്ങളിലും, ഗോള്‍ഡ്, സില്‍വര്‍ എന്നീ ആസ്തികളിലുമാണ് ഈ നിക്ഷേപം. അംഗീകൃത മുച്വല്‍ ഫണ്ട് വിതരണക്കാരിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍, ബന്ധന്‍ വെബ്സൈറ്റ് എന്നിവയിലൂടെയും ഈ ഫണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.