/kalakaumudi/media/post_banners/1bf679cfeee61a835d70c01658505038413b45e2c22cd4502c835a87e8f3d7d7.jpg)
കോഴിക്കോട്: ബാങ്ക് ഓഫ് ബറോഡയുടെ 112ാം സ്ഥാപകദിനം ആഘോഷിച്ചു. റീജണല്‍ മാനേജര്‍ കെ.വി ജയചന്ദ്രന്‍, പളനിവേല്‍ എസ്.കെ, ദില്‍ഷോപ് എം.കെ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെയായിരുന്നു ആഘോഷം.
ലയണ്‍സ് ക്ലബുമായി സഹകരിച്ച് കോഴിക്കോട് ലയണ്‍സ് പാര്‍ക്കില്‍ മരംനടീല്‍ പദ്ധതി നടപ്പാക്കി. രാമനാട്ടുകര ഗവ. യു.പി സ്‌കൂളില്‍ ചിത്രരചനാ മത്സരം നടത്തി. സ്‌കൂളിന് ബുക്ക് ഷെല്‍ഫുകളും നല്‍കി. ബേബി മെമ്മോറിയല്‍ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ ആരോഗ്യ പരിശോധനയും നടന്നു. ബീച്ചിലേക്ക് ബാങ്കിന്റെ റീജണല്‍ ഓഫീസില്‍ നിന്ന് മെഗാ വാക്കത്തോണ്‍ നടത്തി. ആഘോഷ പരിപാടികള്‍ റീജണല്‍ മാനേജര്‍ കെ.വി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
