/kalakaumudi/media/post_banners/86e96415775d7729eecbf4445eabfdab88ad458a82294b6298aed1dd0b1f9cf6.jpg)
കൊച്ചി: ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡ കറന്റ് അക്കൗണ്ട് പാക്കേജ് ആരംഭിച്ചു. ഏഴ് പുതിയ കറന്റ് അക്കൗണ്ട് ഉത്പന്നങ്ങളുള്ള സമഗ്രമായ പാക്കേജാണ് ബാങ്ക് ഒഫ് ബറോഡ ആരംഭിച്ചത്. ഓരോ കറന്റ് അക്കൗണ്ട് ഉല്‍പ്പന്നവും വ്യത്യസ്ത ബിസിനസ് വിഭാഗങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാനും ഉപഭോക്താക്കളെ ശാക്തീകരിക്കുവാനും കഴിയും വിധം പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.
ബാങ്കിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരുടെയും ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബാങ്കിന്റെ ബ്രാന്‍ഡ് എന്‍ഡോര്‍സറുമായ ഷഫാലി വര്‍മ്മയുടെയും സാന്നിധ്യത്തില്‍ എംഡിയും സി.ഇ.ഒയുമായ ദേബദത്ത ചന്ദ് പുതിയ പാക്കേജ് പ്രകാശനം ചെയ്തു. ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ ലളിതമാക്കുന്നതിന് അത്യാധുനിക കറന്റ് അക്കൗണ്ടുകളുടെ ഒരു പുതിയ സ്യൂട്ട് അവതരിപ്പിക്കുകയാണെന്ന് ദേബദത്ത ചന്ദ് പറഞ്ഞു.