/kalakaumudi/media/post_banners/679415bf25ab794067d59fcdc7f6b1b57b2b124be37db1b7a7d7215fda985d38.jpg)
ന്യൂഡല്‍ഹി: ബാങ്ക് ഒഫ് ബറോഡയുടെ 2023 ജൂണ്‍ പാദത്തിലെ അറ്റാദായത്തില്‍ 87.7% വളര്‍ച്ച. ഈ കാലയളവില്‍ അറ്റാദായം 4,070 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,168 കോടി രൂപയായിരുന്നു.
അറ്റ പലിശ വരുമാനം 24% വര്‍ധിച്ച് 10,997 കോടി രൂപയായി. 3.41% ആയി ഉയര്‍ന്നു. ഗ്ലോബല്‍ അറ്റ പലിശ മാര്‍ജിന്‍ 3.7% ആണ്. ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 21,90,896 കോടി രൂപയാണ്. മൊത്തം ബീസിനസില്‍ 17% വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
2023 ജൂണ്‍ പാദത്തില്‍ ആഗോള നിക്ഷേപം 16.2% വര്‍ധിച്ച് 11,99,908 കോടി രൂപയായപ്പോള്‍ ആഭ്യന്തര നിക്ഷേപം 15.5% വര്‍ധിച്ച് 10,50,306 കോടി രൂപയായി.