/kalakaumudi/media/post_banners/94637efe59e67cbe9275ab96d653bc850334d72b2d0b5d59027c73f953eed2ad.jpg)
മുംബൈ: കാര്‍ ലോണ്‍ പലിശ നിരക്ക് കുറച്ച് ബാങ്ക് ഓഫ് ബറോഡ. 9.40 ശതമാനത്തില്‍ നിന്ന് 8.75 ശതമാനമായാണ് പലിശ നിരക്ക് കുറച്ചത്. 2024 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 31 വരെ കാര്‍ ലോണുകളുടെ ഫ്ളോട്ടിംഗ് പലിശ നിരക്കിന്റെ പ്രത്യേക പരിമിത കാലയളവില്‍ ഈ ഓഫര്‍ ലഭ്യമാണ്.
പുതിയ നിരക്കായ 8.75 ശതമാനം പുതിയ കാര്‍ വാങ്ങുമ്പോള്‍ മുതല്‍ ബാധകമാണ്. വാങ്ങുന്നയാളുടെ ക്രെഡിറ്റ് പ്രൊഫൈലുമായും ഇത് ബന്ധിപ്പിച്ചിരിക്കുന്നു. ബാങ്ക് വായ്പയെടുക്കുന്നവര്‍ക്ക് ഫ്ളോട്ടിംഗ് നിരക്കില്‍ സീറോ പ്രീപേയ്മെന്റ് ചാര്‍ജുകളും ഫിക്സഡ്, ഫ്ളോട്ടിംഗ് പലിശ നിരക്കില്‍ പ്രോസസ്സിംഗ് ചാര്‍ജുകളില്‍ ഇളവും വാഗ്ദാനം ചെയ്യുന്നു.
കാര്‍ ലോണുകളുടെ സ്ഥിരം, ഫ്ളോട്ടിംഗ് പലിശകള്‍ ഡെയ്ലി റെഡ്യൂസിംഗ് ബാലന്‍സ് രീതിയില്‍ കണക്കാക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്നു. തിരിച്ചടവ് കാലയളവ് 84 മാസം വരെ ലഭ്യമാണെന്നതിനാല്‍ ഇ.എം.ഐ തുകയിലും കുറവുണ്ടാകും.