
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പുതിയ നേട്ടം കൈവരിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര. രണ്ടാം പാദത്തിലെ വായ്പ, നിക്ഷേപ വളര്‍ച്ചയില്‍ പൊതുമേഖലയിലെ മറ്റു ബാങ്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ബാങ്ക് കൈവരിച്ചത്. ബാങ്കിന്റെ നിക്ഷേപവും വായ്പയും 20 ശതമാനത്തിലധികമാണ്. ബാങ്കിന്റെ മൊത്തം വായ്പ 23.55 ശതമാനവും നിക്ഷേപം 22.18 ശതമാനവും വര്‍ധിച്ചു. കുറഞ്ഞ നിരക്കിലുള്ള കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് (കാസ) നിക്ഷേപം(50.71%) നേടുന്നതില്‍ ബാങ്ക് ഒന്നാം സ്ഥാനം നിലനിര്‍ത്തി.