/kalakaumudi/media/post_banners/e72e708cd31d2c660d5e44f5db162afd21de2dae9eee5031cd3991d49de65f0e.jpg)
കൊച്ചി: പൊതുമേഖലാ ബാങ്കുകളുടെ നിക്ഷേപ സമാഹരണത്തില്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി ബാങ്ക് ഒഫ് മഹാരാഷ്ട്ര. 12 പൊതുമേഖലാ ബാങ്കുകളില്‍ ബാങ്ക് ഒഫ് മഹാരാഷ്ട്രയും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുമാണ് ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ നിക്ഷേപങ്ങളില്‍ രണ്ടക്ക വളര്‍ച്ച നേടിയത്.
കുറഞ്ഞ നിരക്കിലുള്ള കാസ നിക്ഷേപങ്ങളില്‍ 50.19 ശതമാനം വളര്‍ച്ചയുമായി ബാങ്ക് ഒഫ് മഹാരാഷ്ട്ര ഒന്നാം സ്ഥാനം നിലനിര്‍ത്തി. നിഷ്‌ക്രിയ ആസ്തി ബാങ്ക് ഒഫ് മഹാരാഷ്ട്ര 2.04 ശതമാനവും എസ്.ബി.ഐ 2.42 ശതമാനവുമായി കുറച്ചു.