ആദായ നികുതി നൽകുന്നവർ അറിയാൻ ;പുതിയ സാമ്പത്തിക വർഷത്തിലെ പരിഷ്‌കാരങ്ങൾ

017-18 സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി നൽകുന്നതിൽ മാറ്റങ്ങൾ . രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ് സ്കീം അനുസരിച്ചുള്ള നിക്ഷേപങ്ങള്‍ക്ക് 2018-19 അസസ്മെന്റ് ഇയര്‍ മുതല്‍ ആദായ നികുതി ഇളവ് ലഭിക്കില്ല.

author-image
Greeshma.G.Nair
New Update
   ആദായ നികുതി നൽകുന്നവർ അറിയാൻ   ;പുതിയ സാമ്പത്തിക വർഷത്തിലെ പരിഷ്‌കാരങ്ങൾ

ന്യൂഡൽഹി : 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി നൽകുന്നതിൽ മാറ്റങ്ങൾ . രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ് സ്കീം അനുസരിച്ചുള്ള നിക്ഷേപങ്ങള്‍ക്ക് 2018-19 അസസ്മെന്റ് ഇയര്‍ മുതല്‍ ആദായ നികുതി ഇളവ് ലഭിക്കില്ല.

2012-13 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിലാണ് ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ഫോം ലളിതമാക്കിയിട്ടുണ്ട്. ബിസിനസില്‍ നിന്നുള്ള വരുമാനം ഒന്നുമില്ലാത്തവര്‍ക്ക് ഒരു പേജ് മാത്രമുള്ള ലളിതമായ ഫോമില്‍ റിട്ടേണ്‍ സമര്‍പ്പിക്കാം.

രണ്ടര മുതല്‍ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി 10 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. നികുതി കണക്കാക്കേണ്ട വരുമാനം ഈ പരിധിക്കുള്ളില്‍ വരുന്നവര്‍ക്ക് നല്ലൊരു തുക നികുതി ലാഭിക്കാന്‍ ഇത് സഹായകമാവും.

കൂടാതെഅഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ഇപ്പോള്‍ നല്‍കിയിരുന്ന 5000 രൂപയുടെ റിബേറ്റ് ഇനി മുതല്‍ 2500 രൂപയായി കുറച്ചിട്ടുണ്ട്. 2.5 മുതല്‍ 3.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

 

 

income tax