ബക്കാർഡിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മലയാളി

ആഗോള മദ്യനിർമ്മാണ ബ്രാൻന്റായ ബക്കാർഡിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി കണ്ണൂർ സ്വദേശിയായ മഹേഷ് മാധവനെ നിയമിച്ചു. ഏഷ്യ , ആഫ്രിക്ക , ഗൾഫ് തുടങ്ങിയ റീജിയൻ പ്രസിഡന്റായ മഹേഷ് ഇനി ഒരു വർഷക്കാലം യൂറോപ്പ് റീജിയൻ പ്രസിഡന്റാകും .മഹേഷ് അടുത്ത വർഷം ഏപ്രിലിൽ ചുമതലയേൽക്കും .

author-image
Greeshma G Nair
New Update
ബക്കാർഡിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മലയാളി

മുംബൈ : ആഗോള മദ്യനിർമ്മാണ ബ്രാൻന്റായ ബക്കാർഡിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി കണ്ണൂർ സ്വദേശിയായ മഹേഷ് മാധവനെ നിയമിച്ചു. ഏഷ്യ , ആഫ്രിക്ക , ഗൾഫ് തുടങ്ങിയ റീജിയൻ പ്രസിഡന്റായ മഹേഷ് ഇനി ഒരു വർഷക്കാലം യൂറോപ്പ് റീജിയൻ പ്രസിഡന്റാകും .മഹേഷ് അടുത്ത വർഷം ഏപ്രിലിൽ ചുമതലയേൽക്കും .

നിലവിൽ ബക്കാർഡിയുടെ സി ഇ ഒ മൈക്കിൾ ഡോലനാണ് .2019 വരെ കമ്പനി ബോർഡ് ഓഫ് ഡയറക്റ്റേഴ്സിൽ ഡോലൻ തുടരാനാണ് സാധ്യത . കഴിഞ്ഞ 20 വർഷമായി കമ്പനിയുടെ വിവിധ തസ്തികകളിൽ ജോലി നോക്കിവന്ന മഹേഷ് ബക്കാർഡി ഇന്ത്യയുടെ എംഡിയായും പ്രവർത്തിച്ചിട്ടുണ്ട് .

ആഗോള മദ്യ നിർമ്മാണ കമ്പനിയുടെ തലപ്പത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് മഹേഷ് . വൻകിട മദ്യ നിർമ്മാണ കമ്പനിയായ ഡിയാജിയോയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി ഇന്ത്യൻ വംശജനായ ഐവാൻ മെനസിനെ നിയമിച്ചിരുന്നു .

1862 ൽ ക്യൂബയിലാണ് ബക്കാർഡി പ്രവർത്തനം ആരംഭിക്കുന്നത് . മഹേഷിന്റെ അനുഭവ സമ്പത്തും കഴിവും ബക്കാർഡിയുടെ വളർച്ചയിൽ നിർണായക പങ്കു വഹിക്കുമെന്നാണ് കമ്പനി ചെയര്മാന് ഫക്കുൻഡോ പറയുന്നു .

becardi