/kalakaumudi/media/post_banners/5e146d741501b87918150c55179afd90e3f0e4a6da2b55ec687d537404f0d4d1.jpg)
വാഷിംഗ്ടണ്‍: ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാമനായി ബെര്‍ണാഡ് അര്‍നോള്‍ട്ട്. ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിനെ മറികടന്നാണ് മൊയെറ്റ് ഹെന്നസി ലൂയി വിറ്റണ്‍ കമ്പനിയുടെ ചെയര്‍മാനും സിഇഒയുമായ ബെര്‍ണാഡ് ഈ നേട്ടം കൈവരിച്ചത്.
ഫോര്‍ബ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ബെര്‍ണാഡിന്റെ മൊത്ത ആസ്തി 207.6 ബില്യണ്‍ ഡോളറാണ്. 23.6 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം മസ്‌കിന്റെ മൊത്ത ആസ്തി 204.5 ബില്യണ്‍ ഡോളറാണ്. 18 ബില്യണ്‍ ഡോളറാണ് മസ്‌കിന് നഷ്ടം വന്നിരിക്കുന്നത്.
അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയും ഗൗതം അദാനിയും ഇടം പിടിച്ചിട്ടുണ്ട്. 104.4 ബില്യണ്‍ ഡോളറാണ് അംബാനിയുടെ മൊത്ത ആസ്തി. അദാനിയുടെ മൊത്ത ആസ്തി 75.5 ബില്യണ്‍ ഡോളറാണ്.