ഭീമയുടെ നവീകരിച്ച ഷോറൂം ആലപ്പുഴയില്‍ തുറന്നു

സ്വര്‍ണാഭരണ നിര്‍മ്മാണ വിപണനരംഗത്ത് നൂറ്റാണ്ടുകള്‍ പൈതൃകമുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഭീമയുടെ ആലപ്പുഴയിലെ നവീകരിച്ച ഷോറൂം ശാസ്ത്രജ്ഞയും എയ്‌റോനോട്ടിക്കല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറലുമായ ഡോ. ടെസി തോമസ് ഉദ്ഘാടനം ചെയ്തു.

author-image
Web Desk
New Update
ഭീമയുടെ നവീകരിച്ച ഷോറൂം ആലപ്പുഴയില്‍ തുറന്നു

ആലപ്പുഴ: സ്വര്‍ണാഭരണ നിര്‍മ്മാണ വിപണനരംഗത്ത് നൂറ്റാണ്ടുകള്‍ പൈതൃകമുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഭീമയുടെ ആലപ്പുഴയിലെ നവീകരിച്ച ഷോറൂം ശാസ്ത്രജ്ഞയും എയ്‌റോനോട്ടിക്കല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറലുമായ ഡോ. ടെസി തോമസ് ഉദ്ഘാടനം ചെയ്തു.

ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ ലക്ഷ്മികാന്ത്, ഭാര്യ സുധ, മക്കളായ കൈലാസ്നാഥ്, കേദാര്‍നാഥ്, മഞ്ജുനാഥ്, ക്ഷമഭാരത്, ഭാരത് നല്ലൂരി എന്നിവര്‍ക്കൊപ്പം, സംവിധായകന്‍ ഫാസില്‍, എ. എം. ആരിഫ് എം.പി, ആലപ്പുഴ സൗഹൃദയ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.ഹെഗ്ഡെ, പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.കെ. ജയമ്മ എന്നിവര്‍ ഉള്‍പ്പെടെ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സംവിധായകന്‍ ഫാസിലും ഡോ.കെ.പി.ഹെഗ്ഡെയും ചേര്‍ന്ന് ആദ്യ വില്‍പന നിര്‍വഹിച്ചു.

98 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ ആയിരുന്നു ഭീമയുടെ തുടക്കം. ചുരുങ്ങിയ കാലം കൊണ്ട് മറ്റു സ്ഥലകളിലും ഷോറൂമുകള്‍ തുറന്നു.

ലോകോത്തര ഗുണനിലവാരമുള്ള ഷോപ്പിംഗ് അനുഭവമാണ് പുതിയ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഹോട്ടല്‍, വാഹന ഡിലര്‍ഷിപ്പ് മേഖലയിലും ഭീമ ഗ്രൂപ്പ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

business alappuzha bhima jewellery