കാട്ടാക്കടയില്‍ ഭീമ ജ്വല്ലറിയുടെ എക്‌സിബിഷന്‍ തുടങ്ങി

വൈവിധ്യമാര്‍ന്നതും ആകര്‍ഷകവുമായ ആഭരണങ്ങളുടെ ശേഖരവുമായി കാട്ടാക്കടയില്‍ ഭീമ ജ്വല്ലറിയുടെ എക്‌സിബിഷനും സെയിലും ഹോട്ടല്‍ വിസ്മയയില്‍ തുടങ്ങി.

author-image
Web Desk
New Update
കാട്ടാക്കടയില്‍ ഭീമ ജ്വല്ലറിയുടെ എക്‌സിബിഷന്‍ തുടങ്ങി

തിരുവനന്തപുരം: വൈവിധ്യമാര്‍ന്നതും ആകര്‍ഷകവുമായ ആഭരണങ്ങളുടെ ശേഖരവുമായി കാട്ടാക്കടയില്‍ ഭീമ ജ്വല്ലറിയുടെ എക്‌സിബിഷനും സെയിലും ഹോട്ടല്‍ വിസ്മയയില്‍ തുടങ്ങി. ജൂണ്‍ 18 വരെ തുടരും.

എക്‌സിബിഷനില്‍ കേരള ബ്രൈഡല്‍, ടെംപിള്‍, കുന്ദന്‍, ആന്റിക്, പൊല്‍കി, ഡിസൈനര്‍, സ്റ്റോണ്‍സ്, ഡയമണ്ട് തുടങ്ങി വിവിധ ഡിസൈനിലുള്ള ആഭരണങ്ങളുടെ കളക്ഷനുകള്‍ ഉണ്ട്. ആകര്‍ഷകമായ വിവിധ ഓഫറുകളും ഉണ്ട്.

എക്‌സിബിഷന്‍ ഭിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട എംഎല്‍എ ഐ ബി സതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില്‍ കുമാര്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, നെയ്യാര്‍ മെഡി സിറ്റി എം ഡി ഹരീന്ദ്രന്‍, കൈരളി ടിവി ജനറല്‍ മാനേജര്‍ ബി സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

business Thiruvananthapuram bhima jewellery