/kalakaumudi/media/post_banners/106acda3e202557ebcf29234bb46fad26f886543dfd3b592be820b81444f1077.jpg)
സ്വര്‍ണ്ണ- വജ്രാഭരണ വിപണിയില്‍ എന്നും പരിശുദ്ധിയുടെ ഔന്നത്യങ്ങള്‍ കീഴടക്കിക്കൊണ്ട് ഒരു ജനതയുടെ സുവര്‍ണ്ണസ്വപ്നങ്ങള്‍ക്ക് സംതൃപ്തിയുടെ പൊന്‍തിളക്കമേകിയ ഭീമ ജ്വല്ലേഴ്സ്കെട്ടിടനിര്‍മ്മാണമേഖലയിലേക്ക് ചുവടുവയ്ക്കുന്നു. അര്‍ബന്‍സ്കേപ്പ് പ്രോപ്പര്‍ട്ടീസ് കേരളത്തിലുടനീളം അപ്പാര്‍ട്ട്മെന്‍റുകള്‍, വില്ലകള്‍, കമേഴ്സ്യല്‍ കോംപ്ളക്സ്, ഓഫീസ് കോംപ്ളക്സ് എന്നിങ്ങനെഏറ്റവും ആധുനികമായ കെട്ടിടസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനായുളള ഭീമയുടെ ബൃഹത് ഉദ്യമമാണ് ജനുവരി 7ന് ആരംഭം കുറിച്ച അര്‍ബന്‍സ്കേപ്പ് പ്രോപ്പര്‍ട്ടീസ്. മലയാളിക്ക് സുവര്‍ണ്ണനിമിഷങ്ങള്‍ വാഗ്ദാനം ചെയ്ത് പുതിയൊരു ജീവിതശൈലി ഒരുക്കുവാനായി വിഭാവനം ചെയ്തിട്ടുളള അര്‍ബന്‍സ്കേപ് പ്രോപ്പര്‍ട്ടീസ് ജനുവരി 7ന് ഹോട്ടല്‍ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്നില്‍ വച്ച് ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി.ഗോവിന്ദന്‍ ഏവര്‍ക്കുമായി സമര്‍പ്പിച്ചു.
അര്‍ബന്‍സ്കേപ്പിന്‍റെ ആദ്യ പ്രോജക്ടുകള്‍ തിരുവനന്തപുരത്ത് കുറവന്‍കോണത്തും കുന്നുകുഴിയിലുമായി ഉടന്‍ ആരംഭിക്കും. അര്‍ബന്‍സ്കേപ് ഡൈനസ്റ്റി, അര്‍ബന്‍സ്കേപ് ഡസ്റ്റിനി എന്നീ ഹൈറൈസ് 2 ബെഡ്റൂം അപ്പാര്‍ട്ട്മെന്‍റുകളില്‍
ഏറ്റവും മികച്ച ജീവിതശൈലിക്കിണങ്ങിയ എല്ലാ അത്യാധുനിക സൌകര്യങ്ങളും ഒരുമിച്ച് ചേരുന്നു.
ഏറെ വൈകാതെ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്കും റസിഡന്‍ഷ്യല്‍ കോംപ്ളക്സുകള്‍,കമേഴ്സ്യന്‍ കോംപ്ളക്സുകള്‍ തുടങ്ങി വിവിധതരത്തിലുളള കെട്ടിടങ്ങള്‍ വിപുലവും വിസ്തൃതവുമായരീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന നിര്‍മ്മാണപ്രോജക്ടുകളാണ് ഭീമ വിഭാവനം ചെയ്യുന്നത്. നിലവില്‍ 200 കോടി രൂപ മുതല്‍മുടക്കുളല പ്രോജക്ട് വരുംവര്‍ഷത്തില്‍ 500 കോടിയുടെ നിക്ഷേപമായി ഉയര്‍ത്താനാണ് ഭീമയുടെ പദ്ധതി. നീതിയുക്തവും തത്വാധിഷ്ഠിതവുമായ പ്രവര്‍ത്തനശൈലി അര്‍ബന്‍സ്കേപ് പ്രോപ്പര്‍ട്ടീസിലൂടെയും ഭീമ തുടരുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സുഹാസ് എം.എസ് ഉറപ്പുനല്‍കി. ഓരോ ഉപഭോക്താവിനും പ്രത്യേകം പരിഗണന ഭീമ നല്‍കുന്നതാണെന്നും ഡയറക്ടര്‍ ഗായത്രി സുഹാസ് കൂട്ടിച്ചേര്‍ത്തു.