കിസ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ബില്‍ ഗേറ്റ്സിന്

കിസ് യൂണിവേഴ്സിറ്റിയുടെ കിസ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ജീവകാരുണ്യപ്രവര്‍ത്തകനുമായ ബില്‍ ഗേറ്റ്സ് ഏറ്റുവാങ്ങി.

author-image
anu
New Update
കിസ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ബില്‍ ഗേറ്റ്സിന്

 

ഭുവനേശ്വര്‍: കിസ് യൂണിവേഴ്സിറ്റിയുടെ കിസ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ജീവകാരുണ്യപ്രവര്‍ത്തകനുമായ ബില്‍ ഗേറ്റ്സ് ഏറ്റുവാങ്ങി. ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ കെ.ഐ.ഐ.ടി (കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി), കെ.ഐ.ഐ.എസ് (കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസ്) സ്ഥാപകന്‍ പ്രൊഫ. അച്യുത സാമന്തയില്‍ നിന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലെ സജീവ ഇടപെടലാണ് ബില്‍ ഗേറ്റ്സിനെ അവാര്‍ഡിനര്‍ഹനാക്കിയത്. അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ ബില്‍ ഗേറ്റ്സും ചേരുന്നുവെന്നത് ബഹുമതിയാണെന്ന് ചടങ്ങില്‍ അച്യുത സാമന്ത പറഞ്ഞു.

 

business bill gates kis humaniterian award