/kalakaumudi/media/post_banners/a5a56de5f4ee1180217435659db5abc5d8aed480b2893723793d5cc1a4e52181.jpg)
ബംഗളുരു: ബംഗളുരുവില്‍ ബിറ്റ്‌കോയിന്‍ എടിഎം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പോലീസിന്റെ പിടിയില്‍. തുമകുരു സ്വദേശികളുമായ സാത്വിക് വിശ്വനാഥ്, ബിഎന്‍ ഹരീഷ് എന്നിവരാണ് റ്റ്‌കോയിന്‍ എടിഎം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പിടിയിലായത് . പോലീസ് ഹരീഷിൽ നിന്നും 1.79 ലക്ഷം രൂപയും രണ്ട് ലാപ് ടോപുകള്‍, മൂന്ന് ക്രഡിറ്റ് കാര്‍ഡുകള്‍, അഞ്ച് ഡെബിറ്റ് കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട്, ക്രിപ്‌റ്റോകറന്‍സി ഉപകരണം എന്നിവ പിടിച്ചെടുത്തു .സ്വാതിക് വിശ്വനാഥ് ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ യുനോ കോയിന്റെ ഉടമയും കൂടിയാണ് .