/kalakaumudi/media/post_banners/e7611235425df44b33a4e8606e969ba57223c0df7326c71689f777ed54d6efef.jpg)
കൊച്ചി: കിംസ് ഹെല്‍ത്തിന്റെ 70 ശതമാനം ഓഹരികളും സ്വന്തമാക്കാന്‍ യു.എസ്. ആസ്ഥാനമായ നിക്ഷേപക സ്ഥാപനം ബ്ലാക്സ്റ്റോണ്‍. ബ്ലാക്സ്റ്റോണിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡും (ക്യു.സി.ഐ.എല്‍.) കിംസിന്റെ ഉടമകളും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. കിംസിന് 3,300 കോടി രൂപ മൂല്യം കണക്കാക്കിയാണ് ഇടപാട്.
ഡോ. എം.ഐ. സഹദുള്ള, എയര്‍ ട്രാവല്‍ എന്റര്‍പ്രൈസസ് സ്ഥാപകന്‍ ഇ.എം. നജീബ്, ഇ. ഇഖ്ബാല്‍, ഡോ. ജി. വിജയരാഘവന്‍ എന്നിവരുടെ നേതൃത്വത്തില്‍ 2002 ലാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന പേരില്‍ തിരുവനന്തപുരം കുമാരപുരത്ത് 250 കിടക്കകളുമായി കിംസ് ഹെല്‍ത്ത് ആരംഭിച്ചത്. നിലവില്‍ തിരുവനന്തപുരത്തും കൊല്ലം, കോട്ടയം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലുമായി 2,000 കിടക്കകളുണ്ട്.
പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ട്രൂ നോര്‍ത്ത് 2017-ല്‍ കിംസില്‍ മൂലധന നിക്ഷേപം നടത്തിയിരുന്നു.