/kalakaumudi/media/post_banners/27b0ab31dc937c151b83d22bf0bfe5c8a4e2a76619a809aa5b075e757bffc4f3.jpg)
കൊച്ചി: നിക്ഷേപത്തട്ടിപ്പിന് നിയമനടപടി നേരിടുന്ന ചെമ്മണൂര്‍ നിധി ലിമിറ്റഡുമായി തന്റെ കുടുംബത്തിനോ സ്ഥാപനങ്ങള്‍ക്കോ യാതൊരുവിധ ബന്ധവുമില്ലെന്ന് വ്യവസായി ബോബി ചെമ്മണൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിക്ഷേപകരുടെ പരാതിയില്‍ ചെമ്മണൂര്‍ നിധി ലിമിറ്റഡിന്റെ ഉടമയെ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയും ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ജപ്തിനടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ബോച്ചെ, ബോബി ചെമ്മണൂര്‍ എന്നീ ബ്രാന്‍ഡുകളിലാണ് തന്റെ സ്ഥാപനങ്ങളുള്ളത്. ഈ ബ്രാന്‍ഡ് നെയിമുകള്‍ ദുരുപയോഗം ചെയ്ത് ഇന്ത്യയിലും വിദേശത്തും പലരും ബിസിനസ് നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഗള്‍ഫില്‍ ഒരു റസ്റ്റൊറന്റ് പ്രവര്‍ത്തിക്കുന്നതായും അറിയാന്‍ കഴിഞ്ഞതായി ബോബി ചെമ്മണൂര്‍ പറഞ്ഞു. 161 വര്‍ഷത്തെ പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് നെയിമും ലോഗോയും മറ്റുള്ളവര്‍ വ്യാജമായി ഉപയോഗിക്കുന്നത് ഇന്ത്യന്‍ ട്രേഡ് മാര്‍ക്ക് ആക്ട് പ്രകാരം ശിക്ഷാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.