ബോചെ ഗോള്‍ഡ് ലോണിന്റെ 157-ാമത് ബ്രാഞ്ച് ചിക്കബല്ലാപൂരില്‍

By Web Desk.16 06 2022

imran-azhar

 

ബാംഗ്ലൂര്‍: ബോചെ ഗോള്‍ഡ് ലോണിന്റെ 157-ാ മത് ബ്രാഞ്ച് ബാംഗ്ലൂരിലെ ചിക്കബല്ലാപൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജൂണ്‍ 9 ന് രാവിലെ നടന്ന ചടങ്ങ് ചെയര്‍മാന്‍ ബോചെ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രസിഡന്റ് ആനന്ദ റെഡ്ഡി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ യതീഷ്, റഫിവ് എം.എസ്, മുഹമ്മദ് ജാഫര്‍, സുബ്രഹ്‌മണ്യം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ ബോചെ ഗോള്‍ഡ് ലോണിന്റെ 15 പുതിയ ബ്രാഞ്ചുകളാണ് ബാംഗ്ലൂരില്‍ പ്രവര്‍ത്തനമാരംഭിച്ചത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയൊട്ടാകെ ചെമ്മണൂര്‍ ക്രെഡിറ്റ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ 5000 ബോചെ ഗോള്‍ഡ് ലോണ്‍ ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്ന് ബോചെ അറിയിച്ചു.

 

ഓരോ ബ്രാഞ്ചിന്റെയും ഉദ്ഘാടനത്തിന് പങ്കെടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ റോള്‍സ് റോയ്സ് യാത്ര, ഓക്സിജന്‍ റിസോര്‍ട്ടുകളില്‍ താമസം, ബോചെ മറഡോണ ഗോള്‍ഡ് കോയിന്‍ എന്നിവയാണ് സമ്മാനം.

 

മത്തിക്കര, ജാലഹള്ളി, മദനായകനഹള്ളി, കുനിഗല്‍, മഗദി, ദൊഡ്ഡബല്ലാപ്പൂര്‍, രാജനുകുണ്ടെ, തവരെകെരെ, വിദ്യാരണ്യപുര എന്നീ ബ്രാഞ്ചുകള്‍ മാര്‍ച്ച് മാസത്തില്‍ ഉദ്ഘാടനം ചെയ്തിരുന്നു. യെലഹങ്ക, നെലമംഗല, കൊത്തന്നൂര്‍ എന്നിവിടങ്ങളിലാണ് മറ്റ് പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നത്.

 

 

OTHER SECTIONS