/kalakaumudi/media/post_banners/10734bd2bbde340b89187f560ed2ee44cb71fede61cc0334f583dfdf65b90fea.jpg)
തൃശൂർ: ഗ്രേറ്റ് മാർഷ്യൽ അക്കാദമി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബേബി ചെമ്മണ്ണൂർ ഉദ്‌ഘാടനം ചെയ്‌തു. യുവതലമുറയിൽ കുങ്ഫു,കരാട്ടെ,കളരി തുടങ്ങിയ ആയോധനകലകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രേറ്റ് മാർഷ്യൽ അക്കാദമി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയാണ് അക്കാദമി പ്രവർത്തനം,ആരംഭിച്ചിരിക്കുന്നത്. സിഫു എ.സി തോമസാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. ജെയിംസ് വളപ്പില,സി എ വിൽസൺ,മർസൂരിയ കുങ്ഫു ഇന്റർനാഷണൽ പ്രസിഡന്റ് സി എസ് സത്യ,രാജഗുരു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.