/kalakaumudi/media/post_banners/effad215143d7d017eb036e4cc45042d873d574dbec349e6acaadade6584e16b.jpg)
യൂനി കാലിക്കറ്റിന്റെ ബീച്ച് ശുചീകരണപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്ത് ഡോ. ബോബി ചെമ്മണൂര്‍. പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ്വസ്തുക്കളും നിറഞ്ഞ് വൃത്തിഹീനമായ കോഴിക്കോട് സൗത്ത് ബീച്ചും പരിസരവും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. രാവിലെ ആറ് മണിക്ക് ആരംഭിച്ച ശുചീകരണ പ്രവൃത്തി 10 മണിയോടെ പൂര്‍ത്തിയായി. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ പരിപാടി.