/kalakaumudi/media/post_banners/df6815d65fff0cb23b7edb2e62ed703be075585bc9b99782c85f058d92ea25d6.jpg)
തിരുവനന്തപുരം: കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡിന്റെ ഭാഗമായുള്ള സ്റ്റേറ്റ് ഡെസിഗ്‌നേറ്റഡ് ഏജന്‍സിവിഭാഗത്തില്‍ തിരുവനന്തപുരം എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഒന്നാം സ്ഥാനം നേടി.
ഊര്‍ജ സംരക്ഷണ നിയമം കേരളത്തില്‍ നടപ്പിലാക്കുന്ന സ്‌റേറ്റ് ഡെസിഗ്‌നേറ്റഡ് ഏജന്‍സിയായ എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ഊര്‍ജ സംരക്ഷണ നേട്ടങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കിയത്. 14 ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഊര്‍ജ മന്ത്രിയില്‍ നിന്ന് എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ കെ.എം. ധരേശന്‍ ഉണ്ണിത്താന്‍ അവാര്‍ഡ് സ്വീകരിച്ചു.
സംസ്ഥാനതലത്തില്‍ നടത്തുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. ഇത് അഞ്ചാം തവണയാണ് ഇഎംസിക്ക് അവാര്‍ഡ് ലഭിക്കുന്നത്. 2008, 2010, 2012, 2013 വര്‍ഷങ്ങളില്‍ ഇഎംസി രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇത് രണ്ടാമത്തെ ദേശീയ അവാര്‍ഡാണ് ഇഎംസി ക്ക് ലഭിക്കുന്നത്. 2014 ലെ ഇന്ത്യാ പവര്‍ അവാര്‍ഡും ഇഎംസി ക്ക് ലഭിച്ചിട്ടുണ്ട്.