റബർ കൃഷി ചെയ്തോളു ആപ്പ് ഉണ്ട് സഹായത്തിന്

റബ്ബർ കർഷക്ക് മാർഗ്ഗനിർദ്ദേശത്തിന് ഇനി മുതൽ മൊബൈൽ ആപ്ലിക്കേഷൻ.റബ്ബർ ഗവേഷണ കേന്ദ്രമാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.തോട്ടങ്ങളിലെ മണ്ണിന്റെ ഫലപുഷ്ടി മനസിലാക്കി വളം ചെയ്യാൻ ഈ ആപ്പ് കർഷകരെ സഹായിക്കും.

author-image
Savitha Vijayan
New Update
റബർ കൃഷി ചെയ്തോളു ആപ്പ് ഉണ്ട് സഹായത്തിന്

റബ്ബർ കർഷക്ക് മാർഗ്ഗനിർദ്ദേശത്തിന് ഇനി മുതൽ മൊബൈൽ ആപ്ലിക്കേഷൻ.റബ്ബർ ഗവേഷണ കേന്ദ്രമാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.തോട്ടങ്ങളിലെ മണ്ണിന്റെ ഫലപുഷ്ടി മനസിലാക്കി വളം ചെയ്യാൻ ഈ  ആപ്പ് കർഷകരെ സഹായിക്കും.‘റബ്സിസ്’ എന്നു പേര് നൽകിയിട്ടുള്ള ആപ്പ് കർഷകർക്ക് സ്മാർട്ടഫോൺ ഉപയോഗിച്ച് പ്ലേസ്റ്റോറിലൂടെ ഡൗൺലോഡ് ചെയാം.വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും വിധമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.സ്ഥലത്തിന്റെ പേര് നൽകിയാൽ മാത്രം മതി.മണ്ണിന്റെ ഫലപുഷ്ടിയെ കുറിച്ചുള്ള വിവരങ്ങൾ,ഏത് തരം വളമാണ് ഉപയോഗിക്കേണ്ടത്,അതിന്റെ അളവ് എന്നിങ്ങനെ ഉള്ള വിവരങ്ങൾ ഉടനടി ലഭിക്കും.മൂന്നു വർഷം കൊണ്ടാണു റബ്ബർ ഗവേഷണ കേന്ദ്രം ഇതിനായുള്ള ഗവേഷണങ്ങളും പഠനങ്ങളും പൂർത്തിയാക്കിയത്.റബർ കൃഷിയുള്ള 50 ഏക്കർ വീതം സ്ഥലം വേർതിരിച്ച് ഓരോ സ്ഥലത്തെയും മണ്ണിന്റെ 13 തരം ഘടകങ്ങൾ പരിശോധിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ണിന്റെ ഫലപുഷ്ടി നിലനിർത്താനുള്ള രാസവളങ്ങളുടെ വിവരങ്ങൾ ആപ്പിൽ ഉൾകൊള്ളിചിരിക്കുന്നത്.12,000 മണ്ണ് സാംപിളുകളാണ് ഇതിനായി പരിശോധനക്ക് വിധേയമാക്കിയത് .
        കന്യാകുമാരി മുതൽ മഹാരാഷ്ട്ര വരെ റബ്ബർ കൃഷിയുള്ള മേഖലകളിൽ റബ്സിസ് വഴിയുള്ള സേവനം ലഭ്യമാണ്.ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രം, നാഷനൽ ബ്യൂറോ ഓഫ് സോയിൽ സർവേ ആൻഡ് ലാൻഡ് യൂസ് പ്ലാനിങ്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്, ഐഎസ്ആർഒ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് എന്നീ  സ്ഥാപനങ്ങൾ ചേർന്നാണ് ‘റബ്സിസ്’ വികസിപ്പിച്ചിരിക്കുന്നത്.
         11 ലക്ഷം റബ്ബർ കർഷകരാണു റബ്ബർ ബോർഡിനിന്റെ കണക്കനുസരിച് കേരളത്തിൽ ഉള്ളത്.എന്നാൽ മണ്ണു പരിശോധിച്ചു വളം ചെയ്യുന്നതു ഇവരിൽ 4000 കർഷകർ മാത്രം.ആപ്പിന്റെ സഹായത്തോടെ എല്ലാവർക്കും മണ്ണിന്റെ ഫലപുഷ്ടിക്കനുസരിച്ചുള്ള വളം ചെയ്യതുകയാണെങ്കിൽ കർഷകർക്ക് റബ്ബർ കൃഷിയിൽ ലാഭം കൊയ്യാൻ സാധിക്കും.മറ്റു സംസ്ഥാനങ്ങളിൽ ഈ സേവനം 2018 ൽ ലഭ്യമാക്കും.

rubber-app-rubsis