ബിഎസ്എന്‍എല്ലിന്റെ പുതുവര്‍ഷ സമ്മാനം ! ഇന്ത്യയിലെ ഏത് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ കോള്‍

സൗജന്യ സേവനങ്ങളുമായി യൂസര്‍മാരെ ആകര്‍ഷിക്കാന്‍ മത്സരിക്കുന്ന മറ്റു ടെലികോം കമ്പനികളുടെ വഴിയേ ബിഎസ്എന്‍എല്ലും. ഇന്ത്യയിലെ ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ സൗജന്യ കോള്‍ നല്‍കുന്ന ഓഫറാണ് ബിഎസ്എന്‍എല്‍ ആരംഭിക്കുന്നത് .

author-image
Greeshma G Nair
New Update
ബിഎസ്എന്‍എല്ലിന്റെ പുതുവര്‍ഷ സമ്മാനം ! ഇന്ത്യയിലെ ഏത് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ കോള്‍

ചെന്നൈ: സൗജന്യ സേവനങ്ങളുമായി യൂസര്‍മാരെ ആകര്‍ഷിക്കാന്‍ മത്സരിക്കുന്ന മറ്റു ടെലികോം കമ്പനികളുടെ വഴിയേ ബിഎസ്എന്‍എല്ലും. ഇന്ത്യയിലെ ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ സൗജന്യ കോള്‍ നല്‍കുന്ന ഓഫറാണ് ബിഎസ്എന്‍എല്‍ ആരംഭിക്കുന്നത് .

144 രൂപയ്ക്ക് റിചാര്‍ജ് ചെയ്താല്‍ ഒരു മാസത്തേക്ക് ലോക്കല്‍/എസ്ടിഡി നെറ്റ്‌വര്‍ക്കുകളിലേക്ക് സൗജന്യമായി വിളിക്കാം. 300 എംബി ഡാറ്റയും ഈ പ്ലാനില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. ആറ് മാസത്തേക്കാണ് ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ അനുപം ശ്രീവാസ്താവ ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഓഫര്‍ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് യൂസര്‍മാര്‍ക്കും ഒരേസമയം ലഭിക്കും. രാജ്യത്താകെ 4,400 വൈഫൈ ഹോട്ട്‌സ്‌പോട്‌സും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തൊട്ടാകെ 40,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ശ്രീവാസ്തവ പറഞ്ഞു.
ഗ്രാമീണ മേഖലകളില്‍ തങ്ങളുടെ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാരില്‍ നിന്നും 2,500 മെഗാഹെട്‌സ് കമ്പനിക്ക് ലഭിച്ചു. ഘട്ടംഘട്ടമായി ലോങ് ടേം എവലൂഷന്‍ സ്‌പെക്ട്രം ബിഎസ്എന്‍എല്‍ അവതരിപ്പിക്കാനും ആസൂത്രണം ചെയ്യുന്നുണ്ട് .

best offer bsnl