മികച്ച ആനുകൂല്യങ്ങൾ ; ബിഎസ്എന്‍എല്‍ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ മാര്‍ച്ച് ഒന്നു മുതല്‍

ഉപഭോക്താക്കള്‍ക്ക് മികച്ച ആനുകൂല്യങ്ങളുമായി ബിഎസ്എന്‍എല്‍ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ മാര്‍ച്ച് ഒന്നു മുതല്‍ അവതരിപ്പിക്കുന്നു. പോസ്‌ററ് പെയ്ഡില്‍ പുതിയതായി അവതരിപ്പിക്കുന്ന 799 പ്ലാനില്‍ പ്രാരംഭ ആനുകൂല്യമായി 599 രൂപക്ക് പരിധിയില്ലാത്ത ഔട്ട്‌ഗോയിംഗ് കോളുകളും 6 ജിബി ഡേററയും ലഭ്യമാണ്.

author-image
Greeshma G Nair
New Update
മികച്ച ആനുകൂല്യങ്ങൾ ; ബിഎസ്എന്‍എല്‍ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ മാര്‍ച്ച് ഒന്നു മുതല്‍

കൊച്ചി: ഉപഭോക്താക്കള്‍ക്ക് മികച്ച ആനുകൂല്യങ്ങളുമായി ബിഎസ്എന്‍എല്‍ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ മാര്‍ച്ച് ഒന്നു മുതല്‍ അവതരിപ്പിക്കുന്നു. പോസ്‌ററ് പെയ്ഡില്‍ പുതിയതായി അവതരിപ്പിക്കുന്ന 799 പ്ലാനില്‍ പ്രാരംഭ ആനുകൂല്യമായി 599 രൂപക്ക് പരിധിയില്ലാത്ത ഔട്ട്‌ഗോയിംഗ് കോളുകളും 6 ജിബി ഡേററയും ലഭ്യമാണ്.

കൂടുതല്‍ ഡേററാ ഉപയോഗത്തിനായി 170 രൂപക്ക് 2 ജിബിയും, 225 രൂപക്ക് 4 ജിബിയും, 501 രൂപക്ക് 10 ജിബിയും ലഭ്യമാക്കുന്ന ആഡ് ഓണ്‍ പ്ലാനുകളും ലഭ്യമാണ്.

ഇപ്പോള്‍ പ്രീപെയ്ഡ് മൊബൈലില്‍ 339 പ്ലാനില്‍ ഇന്ത്യയിലെവിടെയും എത് നെററ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകളും ഒരു ജി.ബി ഡേററയും 146 പ്ലാനില്‍ ബി.എസ്.എന്‍.എല്‍ ശൃംഖലയിലേക്ക് പരിധിയില്ലാത്ത കോളുകളും 300 എം.ബി ഡേററയും ലഭിക്കും. 28 ദിവസമാണ് കാലാവധി.

30 ദിവസ കാലാവധിയുള്ള 1099 പ്ലാനില്‍ പരിധിയില്ലാതെ ഡേററാ ഉപയോഗവും കൂടാതെ ബിഎസ്എന്‍എല്‍ ശൃംഖലയിലേക്ക് പരിധിയില്ലാതെ കോളുകളും ലഭ്യമാണ്.

bsnl