/kalakaumudi/media/post_banners/b1d23817e924d838b7919da5692e038577aae4454c3e577e13fb5b27f2797c54.jpg)
ന്യൂഡൽഹി : മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ബിഎസ്എന്‍എലിന്റെ നഷ്ടം കുറയ്ക്കാനായെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ബിഎസ്എന്‍എല്‍ 6,121 കോടി നഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം നഷ്ടം 4,890 കോടിയായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.
ഈ കാലയളവില്‍ ബിഎസ്എന്‍എലിന്റെ വരുമാനം 5.8 ശതമാനം ഉയര്‍ന്ന് 19,379.6 കോടിയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 18,314.9 കോടി ആയിരുന്നു.
ബിഎസ്എൻഎൽ സേവന വരുമാനത്തില്‍ 5.8 ശതമാനവും മൊത്തം വരുമാനത്തില്‍ ഏഴു ശതമാനവും വര്‍ധനവുണ്ടായതായി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ അറിയിച്ചു.