/kalakaumudi/media/post_banners/8f2c6d6356c9c203d72434c5e2a0b0218bd2320be2720a785bd07517b8ac0042.jpg)
മുംബൈ: ഓഹരി സൂചികയിൽ നേട്ടം ഉണ്ടായതിനെ തുടർന്ന് സെന്‍സെക്‌സ് 61 പോയിന്റ്ഉയർന്ന് 36713 ലും നിഫ്റ്റി 25 പോയിന്റ്നേട്ടം സ്വന്തമാക്കി 11093 ലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. 1139 കമ്പനികൾ നിലവിൽ ഓഹരിനേട്ടത്തിൽ എത്തി നിൽകുന്ന അതേ സമയം 488 കമ്പനികൾ ഓഹരി നഷ്‌ടത്തിലുമാണ് നിൽക്കുന്നത് .ഇന്ത്യബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, ലുപിന്‍, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, സിപ്ല, തുടങ്ങിയ ഓഹരികൾ നേട്ടം കൊയ്യുന്നു .അതേ സമയം വിപ്രോ, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയവയുടെ ഓഹരി നഷ്‌ടത്തിലുമാണ് ഇപ്പോൾ നിൽക്കുന്നത് .