ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: നഷ്‌ടത്തോടെ ഓഹരി സൂചികകളില്‍ ഇന്ന് തുടക്കം.228 പോയിന്റ് സെന്‍സെക്‌സ് താഴ്ന്ന് 33905ലും 78 പോയിന്റ് നിഫ്റ്റി 10166ലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്

author-image
uthara
New Update
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: നഷ്‌ടത്തോടെ ഓഹരി സൂചികകളില്‍ ഇന്ന് തുടക്കം.228 പോയിന്റ് സെന്‍സെക്‌സ് താഴ്ന്ന് 33905ലും 78 പോയിന്റ് നിഫ്റ്റി 10166ലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത് .ബിഎസ്‌ഇയിലെ 408 കമ്പനികളുടെ ഓഹരികൾ നേട്ടത്തിൽ എത്തുമ്പോൾ 882 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ് .

ഇന്ത്യബുള്‍സ് ഹൗസിങ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, കോള്‍ ഇന്ത്യ, പവര്‍ ഗ്രിഡ്, ആക്‌സിസ് ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിൽ എത്തിയപ്പോൾ ഓഹരി നഷ്‌ടത്തിലായത് ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌പിസിഎല്‍, ഐഒസി, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, ബജാജ് ഓട്ടോ, വിപ്രോ തുടങ്ങിയ കമ്പനികളാണ് .

share market