ബിസിനസ് മാന്‍ ഒഫ് ദി ഇയര്‍ പുരസ്‌കാരം ടി.എസ്. കല്യാണരാമന്

സ്റ്റേറ്റ് ഫോറം ഒഫ് ബാങ്കേഴ്‌സ് ക്ലബ് കേരളയുടെ (എസ്.എഫ്.ബി.സി.കെ) ബാങ്കിംഗ് എക്‌സലന്‍സ് ആന്‍ഡ് ബിസിനസ് മാന്‍ ഒഫ് ദി ഇയര്‍ 2023 അവാര്‍ഡ് കല്യാണ്‍ ജുവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് മന്ത്രി പി. രാജീവ് സമ്മാനിച്ചു.

author-image
anu
New Update
ബിസിനസ് മാന്‍ ഒഫ് ദി ഇയര്‍ പുരസ്‌കാരം ടി.എസ്. കല്യാണരാമന്

കൊച്ചി: സ്റ്റേറ്റ് ഫോറം ഒഫ് ബാങ്കേഴ്‌സ് ക്ലബ് കേരളയുടെ (എസ്.എഫ്.ബി.സി.കെ) ബാങ്കിംഗ് എക്‌സലന്‍സ് ആന്‍ഡ് ബിസിനസ് മാന്‍ ഒഫ് ദി ഇയര്‍ 2023 അവാര്‍ഡ് കല്യാണ്‍ ജുവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് മന്ത്രി പി. രാജീവ് സമ്മാനിച്ചു.

കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ് കല്യാണരാമനെന്ന് മന്ത്രി പറഞ്ഞു. ലോക വിപണിയുടെ സാദ്ധ്യതകളെല്ലാം പ്രയോജനപ്പെടുത്തിയ ബ്രാന്‍ഡാണ് കല്യാണ്‍ ഷോറുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ബി.സി.കെ പ്രസിഡന്റ് ശ്രീജിത്ത് കൊട്ടാരത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ ബാങ്കുകളുടെ മേധാവികളും എസ്.എഫ്.ബി.സികെ ഭാരവാഹികളും പങ്കെടുത്തു.

businessman of the year award kalyanaraman Business News Latest News