New Update

മുംബൈ: ബക്രീദ് പ്രമാണിച്ച് ഓഹരി വിപണി ബുധനാഴ്ച പ്രവർത്തിക്കില്ല. ദേശീയ സൂചികയായ എൻഎസ്ഇക്കും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇക്കും അവധിയാണ്.
കമ്മോഡിറ്റി, ഫോറക്‌സ് മാർക്കറ്റുകളും പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ ദിവസം സെൻസെക്‌സ് 354 പോയന്റ് താഴ്ന്ന് 52,198ലും നിഫ്റ്റി 120 പോയന്റ് താഴ്ന്ന് 15,632ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.