രാജ്യത്തെ പ്രതീക്ഷിത മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായി കുറയുമെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്

മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 7.6 ശതമാനമായി പ്രവചിച്ചിരുന്ന മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയാണ് നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 7.1 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നത്. ഉത്പാദന, നിര്‍മ്മാണ മേഖലയില്‍ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് കുറച്ചിരിക്കുന്നത്. അതേസമയം, നോട്ട് നിരോധന നടപടിയുടെ പ്രതിഫലനം എത്രത്തോളമാണ് മൊത്ത ആഭ്യന്തര വളര്‍ച്ചാ നിരക്കിനെ ബാധിച്ചിട്ടുള്ളതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

author-image
Greeshma G Nair
New Update
രാജ്യത്തെ പ്രതീക്ഷിത മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായി കുറയുമെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്

ദില്ലി: മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 7.6 ശതമാനമായി പ്രവചിച്ചിരുന്ന മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയാണ് നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 7.1 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നത്. ഉത്പാദന, നിര്‍മ്മാണ മേഖലയില്‍ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് കുറച്ചിരിക്കുന്നത്. അതേസമയം, നോട്ട് നിരോധന നടപടിയുടെ പ്രതിഫലനം എത്രത്തോളമാണ് മൊത്ത ആഭ്യന്തര വളര്‍ച്ചാ നിരക്കിനെ ബാധിച്ചിട്ടുള്ളതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

സെന്‍ട്രല്‍ സ്റ്റാറ്റിസറ്റിക്‌സ് ഓഫീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടത്. അതേസമയം, നവംബര്‍ എട്ട് മുതല്‍ നോട്ട് അസാധുവാക്കല്‍ നടപടി സ്വീകരിച്ച പശ്ചാത്തലത്തില്‍ നടപ്പ് പാദത്തില്‍ ആഭ്യന്തര വളര്‍ച്ചാനിരക്ക് കുറയുമെന്ന് വിലയിരുത്തിയിരുന്നു.

പ്രമുഖ ആഗോള റേറ്റിങ്ങ് സ്ഥാപനമായ ഫിച്ച്, ഡിസംബര്‍ പാദത്തിലെ ഇന്ത്യയുടെ പ്രതീക്ഷിത ആഭ്യന്തര വളര്‍ച്ചാ നിരക്ക് 6.9 ശതമാനമായി കുറച്ചിരുന്നു. അതേസമയം, 2016 ല്‍ 190 കോടി ഡോളറിന്റെ അധിക ബാധ്യത നോട്ട് അസാധുവാക്കല്‍ നടപടിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അനുഭവപ്പെടുമെന്ന് സാമ്പത്തിക സ്ഥാപനമായ സിഎംഐഇ പ്രവചിച്ചിട്ടുണ്ട്. നേരത്തെ, സെപ്തംബര്‍ പാദത്തില്‍ കാര്‍ഷിക മേഖലയില്‍ മണ്‍സൂണ്‍ മഴയുടെ പശ്ചാത്തലത്തില്‍ മികച്ച വളര്‍ച്ചാ നിരക്കായ 3.3 രേഖപ്പെടുത്തിയിരുന്നു.

നേരത്തെ, 10000 കോടി ഡോളറിന്റെ ആഭ്യന്തരനിക്ഷേപം ഓഹരി വിപണിയിലേക്ക് അടുത്ത വര്‍ഷം എത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നോട്ട് അസാധുവാക്കലിന് പിന്നാലെ വിവിധ ബാങ്കുകള്‍ നിക്ഷേപത്തിന്റെ പലിശനിരക്ക് വെട്ടിക്കുറച്ചത് ഓഹരി വിപണിയെ കൂടുതല്‍ ആകര്‍ഷണീയമാക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നവംബറില്‍ മാത്രം ആഭ്യന്തരനിക്ഷേപകരുടെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം 12000 കോടി രൂപയാണ്.

indian economics economical growth 7.6