ബൈജൂസില്‍ നിന്ന് ഡെലോയിറ്റും മൂന്ന് ബോര്‍ഡ് അംഗങ്ങളും രാജിവച്ചു

മൂല്യം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ഓഡിറ്റ് സ്ഥാപനമായ ഡെലോയിറ്റും മൂന്ന് ബോര്‍ഡ് അംഗങ്ങളും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് എഡ്‌ടെക് കമ്പനിയായ ബൈജൂസില്‍ നിന്ന് രാജിവച്ചു.

author-image
Web Desk
New Update
ബൈജൂസില്‍ നിന്ന് ഡെലോയിറ്റും മൂന്ന് ബോര്‍ഡ് അംഗങ്ങളും രാജിവച്ചു

ന്യൂഡല്‍ഹി: മൂല്യം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ഓഡിറ്റ് സ്ഥാപനമായ ഡെലോയിറ്റും മൂന്ന് ബോര്‍ഡ് അംഗങ്ങളും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് എഡ്‌ടെക് കമ്പനിയായ ബൈജൂസില്‍ നിന്ന് രാജിവച്ചു. കമ്പനിയുടെ സാമ്പത്തികനിലയെ കുറിച്ചുള്ള പ്രസ്താവന ബൈജൂസ് ആപ്പ് വൈകിപ്പിക്കുുവെന്നാണ് ഡെലോയിറ്റിന്റെ പ്രധാന ആരോപണം. തല്‍ക്കാലത്തേക്കാണ് തങ്ങള്‍ സേവനം അവസാനിപ്പിക്കുതെന്നാണ് ഡെലോയിറ്റിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.

എന്നാല്‍ സാമ്പത്തിക സൂക്ഷമ പരിശോധനയുടെയും ഉത്തരവാദിത്തത്തിന്റെയും നിലവാരമുയര്‍ത്താന്‍ ബിഡിഒയെ പുതിയ ഓഡിറ്ററായി നിയമിച്ചതായി ബൈജൂസ് ആപ്പും പ്രസ്താവനയില്‍ വ്യക്തമാക്കി. ഡെലോയിറ്റിന്റെയും മൂന്ന് ബോര്‍ഡ് അംഗങ്ങളുടെയും പിന്മാറ്റത്തെക്കുറിച്ച് വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് ബൈജൂസിന്റെ പ്രതികരണം.

byjus business