ബൈജൂസ് 1000 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്

പുനര്‍നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസില്‍ വീണ്ടും കൂട്ടപിരിച്ചിവിടല്‍. 1000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.

author-image
Priya
New Update
ബൈജൂസ് 1000 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്

ബെംഗളൂരു: പുനര്‍നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസില്‍ വീണ്ടും കൂട്ടപിരിച്ചിവിടല്‍. 1000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇതേക്കുറിച്ച് ബൈജൂസിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല പുതിയ പിരിച്ചുവിടല്‍ കമ്പനിയുടെ ഏകദേശം 2% തൊഴിലാളികളെ ബാധിച്ചേക്കും.

കഴിഞ്ഞ വര്‍ഷം ബൈജൂസ് 3,000-ത്തിലധികം പേരെ പിരിച്ച് വിട്ടിരുന്നു. ലാഭക്ഷമത കൈവരിക്കുന്നതിനായി കമ്പനി സ്വീകരിച്ച ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് അനുസൃതമായാണ് ഏറ്റവും പുതിയ പിരിച്ചുവിടലുകള്‍.

 

2022 ഒക്ടോബര്‍ മുതല്‍ ആറ് മാസത്തിനകം 2,500 തൊഴില്‍ വെട്ടിക്കുറയ്ക്കുന്നുവെന്ന് ബൈജൂസ് പ്രഖ്യാപിച്ചിരുന്നു. 2023 മാര്‍ച്ച് മാസത്തോടെ കമ്പനി ലാഭകരമാക്കാനുള്ള പദ്ധതി അനാവരണം ചെയ്തിരുന്നു.

ഒരിക്കല്‍ കമ്പനിയുടെ മൂല്യം 22 ബില്യണ്‍ ഡോളറായിരുന്നു. 2011 ല്‍ സ്ഥാപിതമായ ബൈജൂസ് കഴിഞ്ഞ ദശകത്തില്‍ ജനറല്‍ അറ്റ്‌ലാന്റിക്, ബ്ലാക്ക് റോക്ക്, സെക്വോയ ക്യാപിറ്റല്‍ തുടങ്ങിയ ആഗോള നിക്ഷേപകരെ ആകര്‍ഷിച്ചു.

അടുത്ത മാസങ്ങളില്‍ നിയമപരവും സാമ്പത്തികവുമായ പ്രശ്നങ്ങളില്‍ പെട്ടിരിക്കുകയാണ് കമ്പനി. കഴിഞ്ഞ മാസം കമ്പനിയുടെ മൂല്യനിര്‍ണ്ണയം 8.2 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു.

byjus