/kalakaumudi/media/post_banners/1935f1ae51d607e340b5a673f97ec0264d014725cd69664add11168369f5ea2f.jpg)
കഫേ കോഫി ഡേയുടെ ഓഹരികൾക്ക് വൻ ഇടിവ്. 19% ഇടിവാണ് രേഖപ്പെടുത്തിയത്.
കഫേ കോഫി ഡേ ശൃംഖലയുടെ ഉടമ വി.ജി.സിദ്ധാർത്ഥയെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. സിദ്ധാർത്ഥയ്ക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
രണ്ട് ദിവസങ്ങൾക്ക് മുൻപ് തന്റെ ജീവനക്കാർക്ക് സിദ്ധാർത്ഥ കത്തയച്ചിരുന്നു. ആദായ വകുപ്പിൽ നിന്ന് സമ്മർദ്ദം നേരിട്ടെന്നും, സംരംഭകൻ എന്ന നിലയിൽ പരാജയപ്പെട്ടെന്നും കത്തിൽ പറയുന്നു. കമ്പനിയെ ലാഭത്തിലാക്കാൻ കഴിഞ്ഞില്ലെന്നും പരാമർശമുണ്ടായിരുന്നു. ഇനി ഇങ്ങനെ തുടരാൻ സാധിക്കില്ല എന്നും പറയുന്നുണ്ട് കത്തിൽ.
സിദ്ധാർത്ഥയെ കാണാനില്ല എന്ന വാർത്ത വന്നതിന് പിന്നാലെയാണ് കമ്പനിയുടെ ഓഹരിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയത്.
Read more : കഫേ കോഫി ഡേ ശൃംഖലയുടെ ഉടമയായ വി.ജി സിദ്ധാര്‍ഥയെ യാത്രാമദ്ധ്യേ കാണാതായി