/kalakaumudi/media/post_banners/96c5202ad91d6c1da597ec088842f265e0c7aa725ee75746d3a9292c8d975c12.jpg)
ന്യൂഡല്‍ഹി: ബിസിസിഐയുമായി കരാറൊപ്പിടാന്‍ ഒരുങ്ങി കാമ്പ. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്സിന്റെ ഉടമസ്ഥതയിലുള്ള ശീതളപാനീയ ബ്രാന്‍ഡായ കാമ്പ, ഈ വര്‍ഷം മുതല്‍ രാജ്യത്ത് നടക്കുന്ന എല്ലാ ക്രിക്കറ്റ് പരമ്പരകളുടെയും ഔദ്യോഗിക സ്‌പോണ്‍സര്‍മാരില്‍ ഒരാളാകുന്നതിനാണ് പുതിയ കരാറില്‍ ഒപ്പിടാന്‍ ഒരുങ്ങുന്നത്.
എതിരാളികളായ കൊക്കകോളയെയും പെപ്സികോയെയും മറികടന്നാണ് കാമ്പ ബിസിസിഐയുമായി കരാറിലായത്. കരാര്‍ പ്രകാരം, രാജ്യത്ത് കളിക്കുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളുടെയും പാനീയ പങ്കാളിത്തവും പ്രത്യേക ഓണ്‍-സ്റ്റേഡിയം സാന്നിധ്യമാകാനുള്ള അവകാശവും ലഭിക്കും. ഒരു വര്‍ഷം മുമ്പ് റിലയന്‍സ് പുനരാരംഭിച്ചതിന് ശേഷം കാമ്പയുടെ ആദ്യത്തെ പ്രധാന ക്രിക്കറ്റ് സ്‌പോണ്‍സര്‍ഷിപ്പാണിത്.
കോള നിര്‍മ്മാതാക്കള്‍ തമ്മിലുള്ള കടുത്ത മത്സരത്തിന് വരാനിരിക്കുന്ന വേനല്‍ക്കാലം സാക്ഷ്യം വഹിക്കുമെന്ന് വിപണി നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നതിനാല്‍ ഈ പങ്കാളിത്തം നിര്‍ണായകമാണ്.
അണ്ടര്‍ 19 സീരീസും വനിതാ പരമ്പരകളും ഉള്‍പ്പെടെ ഇന്ത്യയില്‍ നടക്കുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളും കരാറില്‍ ഉള്‍ക്കൊള്ളും. എന്നാല്‍, സ്പോണ്‍സര്‍ഷിപ്പിന്റെ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ പങ്കാളിത്തം സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.