/kalakaumudi/media/post_banners/3d79de13c5e9a560c2e5241137f214ae2a2a537353b7d23a65c6b9cb1110483a.jpg)
തിരുവനന്തപുരം: ദേശീയ മുന്‍ഗണനാ മേഖലകളില്‍ ഓരോ ബാങ്ക് ശാഖയുടെയും പ്രവര്‍ത്തനം വിലയിരുത്തുന്നതിനും താഴേ തട്ടില്‍ നിന്ന് നവീന ആശയങ്ങള്‍ ക്ഷണിക്കുന്നതിനുമായി കാനറ ബാങ്ക് റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ശാഖ മാനേജര്‍മാരെ പങ്കെടുപ്പിച്ചുളള ചര്‍ച്ച സംഘടിപ്പിച്ചു.
സാമ്പത്തിക രംഗത്തെ വിവിധ മേഖലകളിലേക്ക് കൂടുതല്‍ വായ്പകള്‍ എത്തിക്കുന്നതിന് ബാങ്കിംഗ് രംഗത്ത് കൂടുതലായി സാങ്കേതിക ജ്ഞാനം എത്തിക്കുന്നതിനും യുവജനങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍, മുതിര്‍ന്ന പൗരന്മാർ, സംരംഭകര്‍, ചെറുകിട വ്യവസായികള്‍, കര്‍ഷകര്‍ എന്നീ വിഭാഗങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് മാറ്റി എടുക്കുന്നതിനും വേണ്ടി കൈകൊേളളണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
