കാനറാ ബാങ്കിന്റെ ലാഭത്തില്‍ 92 ശതമാനം വര്‍ദ്ധനവ്

By Web Desk.23 01 2023

imran-azhar

 


2022 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ കാനറ ബാങ്കിന്റെ അറ്റാദായം 92% ഉയര്‍ന്ന് 2,881.5 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ അറ്റാദായം 1,502 കോടി രൂപയായിരുന്നു.

 

തിങ്കളാഴ്ച ഉച്ചകഴിഞ്ഞുള്ള ഇടപാടുകളില്‍ കാനറ ബാങ്കിന്റെ ഓഹരികള്‍ ബിഎസ്ഇയില്‍ ഏകദേശം ഒരു ശതമാനം ഉയര്‍ന്ന് 324 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

 

അതേസമയം, വായ്പ നല്‍കുന്നയാളുടെ അറ്റ പലിശ വരുമാനം (നെറ്റ് ഇന്ററസ്റ്റ് ഇന്‍കം) 6,945 കോടി രൂപയില്‍ നിന്ന് 24% ഉയര്‍ന്ന് 8,600 കോടിയായി. മുന്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ (നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍) 2.83% ല്‍ നിന്ന് 3.04% ആയി.

 

 

 

 

OTHER SECTIONS