/kalakaumudi/media/post_banners/772bde439452d7fddb9a894c4aa4558549fa9e9795aa8028c2e2c9137a54bfc6.jpg)
ഇന്ത്യൻ വാഹന വിപണിയിൽ വൻ തകർച്ച. കാർ വിപണിയിൽ 17 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇരുചക്ര വാഹന വിപണിയിലും ഇതേ അവസ്ഥ തന്നെയാണ്. 16.4 ശതമാനം ഇടിവാണ് ഇരുചക്ര വാഹന വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഉയരുന്ന ഇന്ധനവിലയും ഇൻഷുറൻസ് ചെലവുകളുമാണ് വിൽപ്പനയെ പ്രതികൂലമായി ബാധിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം ഏപ്രിലിൽ 298,504 കാറുകൾ വിട്ടപ്പോൾ ഈ വർഷം ഏപ്രിലിൽ 247,501കാറുകളാണ് വിറ്റത്. അതേസമയം ചരക്ക് വാഹന വിപണിയിലും 5.98 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഓട്ടോമൊബൈൽ നിർമ്മാതാക്കളുടെ സഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് <സിയാം> ആണ് വിൽപ്പനയുടെ കണക്കുകൾ പുറത്തു വിട്ടത്.