/kalakaumudi/media/post_banners/7124774286eb279609df315e7ba3d0ab093c77eaef67d299ed4a920aaad57a2b.jpg)
മുംബൈ: മൂലധന വിപണിയില്‍ നിക്ഷേപകരുടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ ഒരുങ്ങി സിഡിഎസ്എല്‍. നിക്ഷേപകരുടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ സഹായിക്കുന്ന വിവിധ ഭാഷകളിലുള്ള അവബോധ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു. സിഡിഎസ്എല്‍ രജത ജൂബിലി ചടങ്ങില്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് ഉദ്ഘാടനം ചെയ്തു.
എല്ലാവരേയും സാമ്പത്തിക സേവനങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള സി.ഡി.എസ്. എല്ലിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണിതെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ നേഹല്‍ വോറ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
