കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി 9 ലക്ഷം കോടി രൂപ പിന്നിട്ടു.

author-image
anu
New Update

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി 9 ലക്ഷം കോടി രൂപ പിന്നിട്ടു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 8 മാസം കൊണ്ട് ബജറ്റില്‍ ലക്ഷ്യമിട്ടതിന്റെ 50 ശതമാനമാണ് കടന്നത്. ഏപ്രില്‍-നവംബര്‍ കാലയളവില്‍ ധനക്കമ്മി 9.06 ലക്ഷം കോടി രൂപയാണ് (50.7%).

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 58.9 ശതമാനത്തില്‍ എത്തിയിരുന്നു. 17.86 ലക്ഷം കോടി രൂപയില്‍ ധനക്കമ്മി നിര്‍ത്താനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. സര്‍ക്കാരിന്റെ മൊത്ത ചെലവും വായ്പ ഒഴികെയുള്ള മൊത്ത വരുമാനവും തമ്മിലുള്ള അന്തരമാണിത്. റിസര്‍വ് ബാങ്കില്‍ നിന്നും കടം വാങ്ങിയാണ് കമ്മി നികത്തുന്നത്.

Latest News Business News