/kalakaumudi/media/post_banners/3b9719cfa0c69642aee023522b4db0bffbae5fcd0f0d44d4778d32e573ddffe6.jpg)
കേന്ദ്ര പദ്ധതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ത്രിദിന ബോധവല്‍ക്കരണ പരിപാടികളും പ്രദര്‍ശനവും എറണാകുളത്ത് ഫെബ്രുവരി 6ാം തീയതി ആരംഭിക്കുന്നു. എറണാകുളം വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പരിപാടി ഹൈബി ഈഡന്‍ എംഎല്‍എ ഫെബ്രുവരി 6 രാവിലെ 10.00മണിക്ക് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗവും കേന്ദ്ര പരസ്യ ദൃശ്യ പ്രചാരണ വിഭാഗവും (ഡിഎവിപി) സംയുക്തമായി മിത്ര സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുവാക്കള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായിക്കുന്ന മുദ്രാ ബാങ്ക് പദ്ധതിയെക്കുറിച്ച് വിശദമാക്കുന്ന ബോധവല്‍ക്കരണ ക്ലാസ്സും സെമിനാറും പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരിക്കും. കറന്‍സി രഹിത ഇടപാടുകളെക്കുറിച്ചും സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ചും വിശദീകരിക്കുന്ന ക്ലാസുകളും സംഘടിപ്പിക്കുന്നു്. കൂടാതെ പ്രധാനപ്പെട്ട പദ്ധതികളെക്കുറിച്ച് വിശദമാക്കുന്ന പ്രദര്‍ശനവും നടക്കുന്നതാണ്. സോംഗ് ആന്റ് ഡ്രാമാ ഡിവിഷന്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉായിരിക്കും. ഗവണ്‍മെന്റിന്റെ കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍, യുവാക്കള്‍ക്കായുള്ള വിവിധ പദ്ധതികള്‍, സ്ത്രീ സുരക്ഷാ പദ്ധതികള്‍, ദരിദ്രര്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതും ബോധവല്‍ക്കരണ പരിപാടിയുടെ പ്രധാന ലക്ഷ്യമാണ്. 8ാം തീയതി പരിപാടി സമാപിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
