/kalakaumudi/media/post_banners/05295737194bd19a14bb1af790c1d9a3829e657156812eb7d455b7d7a749dde6.jpg)
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നേരിട്ട് പണം നല്‍കി സംസ്ഥാനങ്ങളിലെല്ലാം നിര്‍മിക്കുന്ന ഏക്താ മാളിനായി (യൂണിറ്റി മാള്‍) കേരളത്തിന് 150 കോടി രൂപ ലഭിക്കും.
രാജ്യത്തിന്റെ വൈവിധ്യവും ഐക്യവും ഉയര്‍ത്തിക്കാണിക്കുന്ന മാള്‍ എന്ന രീതിയിലാണ് എല്ലാം സംസ്ഥാനങ്ങളിലേയും തലസ്ഥാനത്ത് യൂണിറ്റി മാള്‍ നിര്‍മ്മിക്കുന്നത്.
കേരളത്തിന് പണം അനുവദിച്ചതോടെ ഇതിന് വേണ്ടി ടെക്‌നോപാര്‍ക്കില്‍ 10 ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ട് നല്‍കാനും തീരുമാനിച്ചു. ഡിപിആര്‍ കേന്ദ്രത്തിന് നല്‍കുന്നത് അനുസരിച്ച് പണം കേരളത്തിന് കൈമാറും.
കഴിഞ്ഞ ബജറ്റിലാണ് മാളുമായി ബന്ധപ്പെട്ട ആശയത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടാകുന്നത്. സംസ്ഥാനങ്ങള്‍ക്ക് മൂലധന നിക്ഷേപത്തിന് വേണ്ടി പ്രത്യേകം സഹായം നല്‍കുന്ന പദ്ധതിയനുസരിച്ചാണിത്. കേന്ദ്രം പദ്ധതിക്കായി 5000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമെല്ലാം ഈ മാളില്‍ സ്റ്റാളുകളുണ്ടാകും. ഇതിനായി സംസ്ഥാനങ്ങള്‍ക്ക് 700 ചതുരശ്ര അടി സ്ഥലം നല്‍കും.
അതേസമയം, സ്റ്റാളുകള്‍ക്ക് 200 ചതുരശ്ര അടിയാണ് കേരളത്തിന് നല്‍കുന്നത്. ഇതില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും അവരുടേതായ ജിഐ ടാഗുള്ള ഉല്‍പന്നങ്ങളും കരകൗശല വസ്തുക്കളും പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും കഴിയും.
കേരളത്തിന്റെ ആറന്മുള കണ്ണാടി, പൊക്കാളി അരി എന്നിവയടക്കം 32 ഉല്‍പന്നങ്ങളാണ് മറ്റ് സംസ്ഥാനങ്ങളിലെ യൂണിറ്റ് മാളുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ പരമ്പരാഗത കലാരൂപങ്ങള്‍ അവതരിപ്പിക്കാനും കാണാനുമുള്ള തിയേറ്ററുകളുമുണ്ടാകും.