/kalakaumudi/media/post_banners/bcfaf11302461ac561370d66893fb461aa9ab803852a9d6d58ae60ba531f51b2.jpg)
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗത്തിന് പണം നല്‍കണമെന്ന് ടെലികോം കമ്പനികളുടെ സംഘടന. രാജ്യത്ത് കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് കാരണമാകുന്ന നാലോ അഞ്ചോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുടെ അടിസ്ഥാനസൗകര്യം ഉപയോഗിക്കുന്നതിന് പണം നല്‍കണമെന്നാണ് സംഘടനകളുടെ ആവശ്യം. സെല്ലുലര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) ഇതുസംബന്ധിച്ച് ധവളപത്രം പുറത്തിറക്കി.
പ്ലാറ്റ്‌ഫോമുകളുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും വാട്‌സാപ്, നെറ്റ്ഫ്‌ലിക്‌സ്, മെറ്റ അടക്കമുള്ളവ ഇതില്‍ വരുമെന്നാണ് സൂചന. എന്നാല്‍ ചെറിയ, ഇടത്തരം കമ്പനികള്‍ പണം നല്‍കേണ്ട. അസ്വാഭാവികമായ ഇന്റര്‍നെറ്റ് ട്രാഫിക്കിന് കാരണമാകുന്ന ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുടെ ശൃംഖല വിപലീകരിക്കുന്നതിനും പരിപാലിക്കുന്നതിനും നിശ്ചിത തുക നല്‍കണമെന്നാണ് ആവശ്യം. നെറ്റ്‌വര്‍ക് അപ്ഗ്രഡേഷന്‍ അടക്കമുള്ളവയ്ക്കായുള്ള ചെലവിന്റെ ഭാരം ജനങ്ങളിലേക്ക് കൈമാറുന്നത് ശരിയല്ലെന്നും സിഒഎഐ ചൂണ്ടിക്കാട്ടി.
ദക്ഷിണ കൊറിയയില്‍ നെറ്റ്ഫ്‌ലിക്‌സും എസ്‌കെ ടെലികോം കമ്പനിയും തമ്മില്‍ പണം നല്‍കാന്‍ ധാരണയായിട്ടുണ്ടെന്നും സിഒഎഐ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ യൂണിയനും സമാനമായ നയം പരിഗണിക്കുന്നുണ്ട്.