/kalakaumudi/media/post_banners/e1cde79d7fddeae34856ec1bfb56ff786edc9d11624016fb32e5a52e745e9b6a.jpg)
തിരുവനന്തപുരം: എംബസി ടോറസ് ടെക്‌സോണിലെ ആദ്യ കെട്ടിടം നയാഗ്രയുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് 3.30 ന് കെട്ടിടം ഉദ്ഘാടനം ചെയ്യും. ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ്‌സും എംബസി ഗ്രൂപ്പും ചേര്‍ന്ന് ടെക്‌നോ പാര്‍ക്ക് ഫേസ് മൂന്നിലാണ് കെട്ടിടം നിര്‍മിക്കുന്നത്. നയാഗ്രയില്‍ 13 നിലകളിലായി 15 ലക്ഷം ചതുരശ്രയടി ഐടി സ്‌പേയ്‌സ് ഉണ്ടാകും. അടുത്ത ഘട്ടത്തില്‍ ഇതേ സ്‌പേയ്‌സ് ഉള്ള മറ്റൊരു കെട്ടിടം കൂടി നിര്‍മിക്കും. ആകെ 11.45 ഏക്കര്‍ സ്ഥലത്താണ് എംബസി ടെക്‌സോണ്‍ വരിക.
നയാഗ്രയിലെ 10 ലക്ഷം ചതുരശ്രയടി സ്‌പേയ്‌സാണു വാടകയ്ക്കു നല്‍കാന്‍ കഴിയുക. ഇതില്‍ 85 ശതമാനവും ഉദ്ഘാടനത്തിനു മുന്‍പു തന്നെ ഏറ്റെടുത്തുകഴിഞ്ഞു. ലോബികള്‍, ഫുഡ് കോര്‍ട്ടുകള്‍, ചൈല്‍ഡ് കെയര്‍ സെന്റര്‍ എന്നിവയെല്ലാം നയാഗ്രയിലുണ്ട്.
യുഎസ് ആസ്ഥാനമായ ആഗോള ഡവലപ്പര്‍ കമ്പനിയായ ടോറസ് ആകെ 50 ലക്ഷം ചതുരശ്രയടിയുടെ വികസന പദ്ധതിയാണു ടെക്‌നോ പാര്‍ക്ക് ഫേസ് മൂന്നില്‍ നടപ്പാക്കുന്നത്.