ചൈനയിലെ ഏറ്റവും വലിയ പണക്കാരൻ തന്റെ സ്വത്തുകൾക്ക് അനന്തരവകാശിയെ തേടുന്നു

ചൈനയിലെ ഏറ്റവും വലിയ പണക്കാരൻ തൻറെ സ്വത്തുകൾക്ക് അനന്തരവകാശിയെ തേടുന്നു

author-image
BINDU PP
New Update
ചൈനയിലെ ഏറ്റവും വലിയ പണക്കാരൻ തന്റെ സ്വത്തുകൾക്ക് അനന്തരവകാശിയെ തേടുന്നു

ബിയജിംഗ്: ചൈനയിലെ ഏറ്റവും വലിയ പണക്കാരൻ തൻറെ സ്വത്തുകൾക്ക് അനന്തരവകാശിയെ തേടുന്നു. 92 ബില്ല്യൺ ഡോളർ ആസ്തിയുള്ള വാങ്ങ് ജിയാൻലിൻ ആണ് മകൻ ഈ സ്വത്തുകൾക്ക് അനന്തരവാകാശിയാകുവാൻ വിസമ്മതിച്ചതോടെ പുതിയ അവകാശിയെ തേടുന്നത്. ഇദ്ദേഹത്തിൻറെ ഡാലിയൻ വാൻറാ ഗ്രൂപ്പ് കമ്പനീസ് ചൈനയിലെ വലിയ വ്യാവസായിക വാണിജ്യ ശൃംഖലയാണ്.

ഷോപ്പിംഗ് മാൾസ്, തീംപാർക്ക്, സ്പോർട്സ് ക്ലബ് ഇങ്ങനെ വിവിധ ബിസിനസുകൾ ഇദ്ദേഹത്തിൻറെ കമ്പനിയുടെ കീഴിലുണ്ട്. തൻറെ മകന് തൻറെ സ്വത്തും ബിസിനസും കൈമാറുവാൻ ആയിരുന്നു ഇദ്ദേഹം ആഗ്രഹിച്ചത്, എന്നാൽ എനിക്ക് എൻറെ രീതിയിൽ ജീവിക്കണം എന്ന് പറഞ്ഞ് മകൻ ഇദ്ദേഹത്തിൻ റെ പദ്ധതിയിൽ നിന്നും വിട്ടു നിന്നു.

ഇതോടെയാണ് മികച്ച മാനേജ്മെൻറ് വിദഗ്ധൻ കൂടിയായ ഒരു അവകാശിയെ ചൈനീസ് ധനികൻ തേടുന്നത്. ഈ പദ്ധതിയെക്കുറിച്ച് അറിഞ്ഞതോടെ പലരും ചോദിക്കുന്നു എന്താണ് അനന്തരവകാശിക്കുള്ള യോഗ്യത എന്ന്, അയാൾ തീർച്ചയായും പ്രഫഷണൽ മാനേജർ ആയിരിക്കണം വാങ്ങ് ജിയാൻ ലിൻ പറയുന്നു.

china richest man