ഷവോമി ജീവനക്കാരെ വൻതോതിൽ പിരിച്ചുവിടൽ ആരംഭിച്ചു; 15 ശതമാനം ജീവനക്കാരെ വെട്ടിക്കുറച്ചു വെന്ന് റിപ്പോര്‍ട്ട്

ചൈനയിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളിലൊരാളായ ഷവോമി കോർപ്പറേഷൻ വൻതോതിൽ പിരിച്ചുവിടൽ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്.

author-image
Lekshmi
New Update
ഷവോമി ജീവനക്കാരെ വൻതോതിൽ പിരിച്ചുവിടൽ ആരംഭിച്ചു; 15 ശതമാനം ജീവനക്കാരെ വെട്ടിക്കുറച്ചു വെന്ന് റിപ്പോര്‍ട്ട്

ബിയജിംഗ്: ചൈനയിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളിലൊരാളായ ഷവോമി കോർപ്പറേഷൻ വൻതോതിൽ പിരിച്ചുവിടൽ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്.അതിന്റെ തൊഴിലാളികളുടെ 15 ശതമാനം വരെ ജീവനക്കാരെയാണ് വെട്ടിക്കുറച്ചത് എന്നാണ് വിവരം.

സോഷ്യൽ മീഡിയ പോസ്റ്റുകളും ചൈനീസ് മാധ്യമങ്ങളെയും ഉദ്ധരിച്ച് ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.വെയിബോ അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പിരിച്ചുവിട്ട ജീവനക്കാരുടെ പോസ്റ്റുകൾ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കമ്പനിയുടെ സ്മാർട്ട്‌ഫോൺ, ഇന്റർനെറ്റ് സേവന ബിസിനസിന്റെ നിരവധി യൂണിറ്റുകളിലാണ് പിരിച്ചുവിടലുകൾ നടന്നത് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്.2022 സെപ്തംബർ 30 വരെ ഷവോമിയില്‍ 35,314 സ്റ്റാഫുകളുണ്ടെന്ന് പത്രം റിപ്പോർട്ട് ചെയ്തു.

അവരിൽ ഭൂരിഭാഗവും ചൈനക്കാര്‍ തന്നെയാണ്. പിരിച്ചുവിടൽ വാര്‍ത്ത ഷവോമി ഇതുവരെ സ്ഥിരീകരിച്ചില്ലെങ്കിലും.ഇത് ശരിയാണെങ്കില്‍ ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കും.പിരിച്ചുവിട്ടവരില്‍ പലരും കഴിഞ്ഞ വർഷം കമ്പനിയില്‍ ചേര്‍ന്നവരാണ് എന്നാണ് വിവരം.

റിപ്പോർട്ട് ചെയ്യപ്പെട്ട പിരിച്ചുവിടലിനെക്കുറിച്ച് ഷവോമി വക്താവ് നേരിട്ട് അഭിപ്രായം പറഞ്ഞില്ലെങ്കിലും കമ്പനി അതിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനാവശ്യമായ ചില അഴിച്ചുപണികളിലാണ് എന്ന് സൂചിപ്പിച്ചിട്ടുണ്ട്.

ഷവോമി അടുത്തിടെ പതിവ് പേഴ്‌സണൽ ഒപ്റ്റിമൈസേഷനും ഓർഗനൈസേഷണൽ സ്ട്രീംലൈനിംഗും നടപ്പിലാക്കി, ആകെ തൊഴിലാളികളുടെ 10 ശതമാനത്തിൽ താഴെ മാത്രമാണ് ഇത്തരം നടപടികളില്‍ പെടുന്നത്” ഒരു ഷവോമി വക്താവ് അൽ ജസീറയോട് പറഞ്ഞു.

xiaomi workforce china smartphone