ചോള ഫിനാന്‍ഷ്യലിന്റെ ലാഭം 47% ഉയര്‍ന്നു

ചോളമണ്ഡലം ഫിനാന്‍ഷ്യല്‍ ഹോല്‍ഡിംഗ്‌സിന്റെ മൊത്തം അറ്റ ലാഭം സെപ്റ്റംബര്‍ പാദത്തില്‍ 47 ശതമാനം ഉയര്‍ന്ന് 888 കോടിയായി.

author-image
Web Desk
New Update
ചോള ഫിനാന്‍ഷ്യലിന്റെ ലാഭം 47% ഉയര്‍ന്നു

മുംബൈ: ചോളമണ്ഡലം ഫിനാന്‍ഷ്യല്‍ ഹോല്‍ഡിംഗ്‌സിന്റെ മൊത്തം അറ്റ ലാഭം സെപ്റ്റംബര്‍ പാദത്തില്‍ 47 ശതമാനം ഉയര്‍ന്ന് 888 കോടിയായി. ഈ പാദത്തില്‍ പ്രവൃത്തികളില്‍ നിന്നുള്ള വരുമാനം 4,298 കോടിയില്‍ നിന്ന് 6,300 കോടിയായി വര്‍ധിച്ചു. ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സിന്റെ അറ്റലാഭം 35 ശതമാനം ഉയര്‍ന്ന് 762 കോടിയായി രേഖപ്പെടുത്തി. ചോളമണ്ഡലം എംഎസ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ മൊത്തം വരുമാനം 40 കോടിയില്‍ നിന്ന് 111 കോടിയായി ഇരട്ടിയിലധികം വര്‍ധിച്ചു. ചോളമണ്ഡലം എംഎസ് റിസ്‌ക് സര്‍വീസസിന്റെ മൊത്തം വരുമാനം 16 കോടിയില്‍ നിന്ന് 18 കോടിയായി. ലാഭം 1.71 കോടിയില്‍ നിന്ന് 84 ലക്ഷമായി.

Latest News Business News chola financial holdings