കൊല്ലം ആശ്രാമം മൈതാനിയില്‍ റെഡ് ഫോര്‍ട്ട് മാതൃക ഒരുങ്ങുന്നു

കൊല്ലത്ത് ചുങ്കത്ത് ജ്വല്ലറിയുടെ രണ്ട് ഷോറൂമുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആശ്രാമം മൈതാനിയില്‍ കൂറ്റന്‍ റെഡ് ഫോര്‍ട്ട് മാതൃക ഒരുങ്ങുന്നു.

author-image
anu
New Update
കൊല്ലം ആശ്രാമം മൈതാനിയില്‍ റെഡ് ഫോര്‍ട്ട് മാതൃക ഒരുങ്ങുന്നു

 

കൊച്ചി: കൊല്ലത്ത് ചുങ്കത്ത് ജ്വല്ലറിയുടെ രണ്ട് ഷോറൂമുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആശ്രാമം മൈതാനിയില്‍ കൂറ്റന്‍ റെഡ് ഫോര്‍ട്ട് മാതൃക ഒരുങ്ങുന്നു. 'ഭരണഘടന ജനങ്ങളിലേക്ക്' എന്ന പരിപാടിയുടെ ഭാഗമായാണിത്. ജനുവരി 26 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്. ഭരണഘടനയുടെ മാതൃകയും ഇവിടെയുണ്ട്.

ഡ്രാഫ്റ്റ് കമ്മിറ്റി രൂപീകരണത്തിലുള്‍പ്പെട്ട വ്യക്തിത്വങ്ങള്‍ക്കുള്ള സ്‌നേഹാദരമായാണ് മാതൃക ഒരുങ്ങുന്നത്. പരിപാടിയുടെ ഉദ്ഘാടനവും ചുങ്കത്ത് ജ്വല്ലറിയുടെ കുണ്ടറ ഷോറൂമിന്റെയും നവീകരിച്ച കൊല്ലം ഷോറൂമിന്റെയും ഉദ്ഘാടനവും ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. ആശ്രാമം മൈതാനിയില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ എം.മുകേഷ് എം.എല്‍.എ. അധ്യക്ഷത വഹിക്കും.

Latest News Business News